Saturday, May 26, 2012

Lyrics in malayalam

മഴനീര്‍ത്തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍
തനുവായി പെയ്തിടും,
കനവായി തോര്‍ന്നിടും
വെണ്‍ശംഖിലെ ലയഗാന്ധര്‍വമായിനീയെന്‍റെ സാരംഗിയില്‍
ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായി
കതിരിടും മോഹത്തിന്‍ പൊന്നോളമായി

മഴനീര്‍ത്തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍
തനുവായി പെയ്തിടും,
കനവായി തോര്‍ന്നിടും

രാമേഘം പോല്‍ നിന്‍ താരം പോല്‍
നീയെന്‍റെ അകലേ നില്‍പ്പൂ
കാതരേ നിന്‍ ചുണ്ടിലെ
സന്ധ്യയില്‍ അലിഞ്ഞിടാം
പിരിയും ചന്ദ്രലേഖയെന്തിനോ
കാത്തു നിന്നെന്നോര്‍ത്തു ഞാന്‍

മഴനീര്‍ത്തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍
തനുവായി പെയ്തിടും,
കനവായി തോര്‍ന്നിടും

തൂമഞ്ഞിലേ വെയില്‍നാളം പോല്‍
നിന്‍ കണ്ണിലെന്‍ ചുംബനം
തൂവലായി പൊഴിഞ്ഞോരീ
ആര്‍ദ്രമാം നിലാക്കുളിര്‍
അണയും ഞാറ്റുവേലയെന്തിനോ
ഒരു മാത്ര കാത്തെന്നോര്‍ത്തു ഞാന്‍

മഴനീര്‍ത്തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍
തനുവായി പെയ്തിടും,
കനവായി തോര്‍ന്നിടും

വെണ്‍ശംഖിലെ ലയഗാന്ധര്‍വമായി
നീയെന്‍റെ സാരംഗിയില്‍
ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായി
കതിരിടും മോഹത്തിന്‍ പൊന്നോളമായി

മഴനീര്‍ത്തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍
തനുവായി പെയ്തിടും,
കനവായി തോര്‍ന്നിടും

No comments:

Post a Comment